കോവിഡ് കാലം അതിജീവനത്തിന്റെ കാലം: സഖറിയ മാർ അന്തോണിയോസ് മെത്രാപ്പോലീത്ത

കൊല്ലം:കോവിഡ് കാലം അതിജീവനത്തിന്റെ കാലമാണെന്നും ക്ലേശകരമായ പ്രവർത്തനത്തിലൂടെ സ്വയം പര്യാപ്തതയിൽ എത്താൻ വനിതകൾ ഉത്സാഹിക്കണമെന്നും കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ അന്തോണിയോസ് തിരുമേനി പറഞ്ഞു.
കൊല്ലം ഭദ്രാസന നവജ്യോതി മോംസിന്റെ ഗൂഗിൾ മീറ്റ് യോഗം  ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു തിരുമേനി.
സാമ്പത്തിക വളർച്ച മാത്രമല്ല ഭരണ രംഗങ്ങളിൽ തീരുമാനം എടുക്കാനും പങ്കാളിത്തം വഹിക്കാനും വനിതകൾക്ക് കഴിയണം.കൊല്ലം ഭദ്രാസനത്തിൽ PSC ജോലി കരസ്ഥമാക്കിയവരെ അനുമോദിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും തിരുമേനി പറഞ്ഞു.
ഭദ്രാസന വൈസ് പ്രസിഡണ്ടു ഫാ.ജെ.ജയിംസ് നല്ലില  അധ്യക്ഷത വഹിച്ചു.
കേന്ദ്ര ഡയറക്റ്റർ ഡോ.സിബി തരകൻ മുഖ്യ പ്രഭാഷണം നടത്തി.
ഭദ്രാസന സെക്രെട്ടറി ഫാ. സോളു കോശി , ഭദ്രാസന ഡയറക്റ്റർ അഡ്വ.തോമസ് വൈദ്യൻ, കേന്ദ്ര ജനറൽ സെക്രെട്ടറി ശ്രീമതി.സാലി ജോസ്, അനിമേറ്റർമാരായ ഡോ.അച്ചാമ്മ, ശ്രീമതി.ജോയ്സ് ഫിലിപ്പ്, ശ്രീമതി.മഞ്ജു ജോണ് എന്നിവർ സംസാരിച്ചു.
നവജ്യോതി മോംസിന്റെ ആഭിമുഖ്യത്തിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്
പ്രയോജനകരമാണെന്നു അഭിപ്രായം ഉയർന്നു
വിവിധ ഇടവകകളെ പ്രതിനിധീകരിച്ചു 65പേർ മീറ്റിങ്ങിൽ പങ്കെടുത്തു.
കൊല്ലം ഭദ്രാസനത്തിൽ ഒരു ഇടവേളയ്ക്കുശേഷം 17 നവജ്യോതി യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു.