200 വർഷം പഴക്കമുള്ള ദേവാലയം ലിവർപൂൾ ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തം

ചരിത്രമുറങ്ങുന്ന ലിവർപൂളിലെ സെൻറ് ജെയിംസ് ദേവാലയം സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് സഭയ്ക്ക് സ്വന്തമായി ലഭിക്കുന്നു 200 വർഷം പഴക്കമുള്ള അതിപുരാതനമായ ഈ ദേവാലയം Grade 2 Listed ബിൽഡിങ് ഗണത്തിൽ പെടുന്ന ഒന്നാണ് .ചരിത്രപ്രസിദ്ധമായ സ്മാരകങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ ദേവാലയത്തിന് നവീകരണ ജോലികൾ പൂർത്തീകരിച്ചതായി വികാരി ഫാദർ എൽദോ വർഗീസ് അറിയിച്ചു .
നവീകരിച്ച ദേവാലയത്തിന്റെ കൂദാശ വെള്ളി,ശനി (3rd and 4th)ദിവസങ്ങളായി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോക്ടർ മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി നിർവഹിക്കും .കൂദാശയെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ലിവർപൂൾ diocesan ബിഷപ്പ് പോൾ ബെയ്‌സ് മുഖ്യാതിഥിയായിരിക്കും .യുകെയുടെ നാനാഭാഗങ്ങളിൽ വരുന്നവർ പങ്കെടുക്കുന്ന ഈ ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ട്രസ്റ്റി അജി ജോർജ്ജും സെക്രട്ടറി സുനിൽ മാത്യുവും അറിയിച്ചു