കൊയ്ത്തുത്സവം സമാപിച്ചു

അൽ ഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിലെ ഒര‍ു മാസം നീണ്ടു നിന്ന കൊയ്ത്തുത്സവത്തിന്‌ ഒൿടോബർ 30 ശനിയാഴ്ച സമാപനമായി. ഓൺലൈനായി സംഘടിപ്പിച്ച സമാപന ദിന പരിപാടികൾ ഡെൽഹി ഭദ്രാസാന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദെമിത്രിയോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.ഫാ.ജോൺസൺ ഐപ്പ് അധ്യക്ഷനായിര‍ുന്ന‍ു. കേരളാ നിമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപക‍ുമാർ, സിനിമ അഭിനേതാവും സംവിധായകന‍ുമായ ശ്രീ.മധുപാൽ, നാടക അഭിനേത്രി ശ്രീമതി. സുനിതാ ദിനേശ്, എമിറേറ്റ്സ് ഇന്റർനാഷണൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.അര‍ുൺ മേനോൻ, റവ.ഫാ.ഫിലിപ്പ് എം.ശാമുവേൽ കോർ എപ്പിസ്കോപ്പാ, റവ.ഫാ.കെ.എം.ജേക്കബ്, റവ.ഡോ.തോമസ് പി.ജെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.   അന‍ുഗ്രഹീത ഗായിക ക‍ുമാരി ശ്രേയ അന്ന ജോസഫിന്റെ സംഗീത പരിപാടിയും തുടർന്ന് നടത്തപ്പെട്ടു.
ഇടവക ട്രസ്റ്റി ശ്രീ.തോമസ് ഡാനിയേൽ സമ്മേളനത്തിന്‌ സ്വാഗതവും സെക്രട്ടറി ശ്രീ. ഷാജി മാത്യ‍ൂ കൃതജ്ഞതയും അർപ്പിച്ചു. 2021 കൊയ്ത്തുത്സവത്തിന്റെ ജനറൽ കൺവീനർ  ശ്രീ.ജേക്കബ് ഏബ്രഹാം ഈ വർഷത്തെ കൊയ്ത്തുത്സവത്തിന്റെ ലഘുവിവരണം നല്കി.

പ്രോഗ്രാം കൺവീനർ ബെൻസൻ ബേബി, തോമസ് പറമ്പിൽ ജേക്കബ്,  ഷെജിൻ ചാക്കോ, ജെയിൻ ജോയി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നല്കി.