സെന്‍റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി  പ്രസംഗ മത്സരം

അൽ ഐൻ: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം (ഒ സി.വൈ.എം) അൽ ഐൻ സെന്റ് ഡയനീഷ്യസ്‌ ഇടവക യുണിറ്റ് ഓൺലൈനിൽ  സംഘടിപ്പിച്ച 9-) മത് സെന്റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി   പ്രസംഗ മത്സരത്തിൽ ഡോ. കിംലിൻ ജോർജ് (ഒ സി.വൈ.എം അബുദാബി യൂണിറ്റ് ) ഒന്നാം സ്ഥാനം നേടി. റിയാ മേരി വർഗീസ് (ഒ സി.വൈ.എം, ദുബായ് യൂണിറ്റ്), ജോയാസ് മറിയം ഏലിയാസ് (ഒ സി.വൈ.എം, അൽ ഐൻ യൂണിറ്റ്) എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം നിഥിൻ എം. രാജ് (ഒ സി.വൈ.എം, ഷാർജ യൂണിറ്റ് കരസ്ഥമാക്കി.
ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം  ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പാ ഉദ്‌ഘാടനം ചെയ്തു. ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യ സന്ദേശം നൽകി. ഫാ.ജോ മാത്യു, ഗീവർഗീസ് സാം, തോമസ് ഡാനിയേൽ, ഷാജി മാത്യു, മോനി പി. മാത്യു, പ്രവീൺ ജോൺ, ബെൻസൻ ബേബി, തോമസ് പറമ്പിൽ ജേക്കബ്, റോബി ജോയി, ജെയ്ഷ് എം. ജോയി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം (ഒ സി.വൈ.എം) അൽ ഐൻ സെന്റ് ഡയനീഷ്യസ്‌ ഇടവക യുണിറ്റ് ഓൺലൈനിൽ  സംഘടിപ്പിച്ച 9- )മത് സെന്റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി   പ്രസംഗ മത്സരത്തിന്റെ സമാപന സമ്മേളന വേദി. ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ്, മോനി പി. മാത്യു, ഷാജി മാത്യു, തോമസ് ഡാനിയേൽ, ബെൻസൻ ബേബി എന്നിവർ വേദിയിൽ.