Malankara Church Case: Supreme Court Order, April 16, 2021

Malankara Church Case: Supreme Court Order, April 16, 2021

നിയമ നിർമ്മാണം – വിഘടിത വിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: 2017 – ജൂലായ് -3 – ലെ അന്തിമ വിധി മറികടക്കുന്നതിനായി, നിയമം നിർമ്മിക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വിഘടിത വിഭാഗം ബഹു. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഢ്, .എം ആർ.ഷാ എന്നിവർ ഉൾപ്പെട്ട ബഞ്ച് ഇന്ന് – 16 -04 – 2021-ന് തള്ളി ഉത്തരവായി. കേരള – കേന്ദ്ര സർക്കാരുകൾ, കേരള സംസ്ഥാന ഡി.ജി.പി, പരി.കാതോലിക്കാ ബാവാ എന്നിവരെ എതിർക്ഷികളാക്കിയാണ് ഹരജി ഫയൽ ചെയ്തിരുന്നത്. എതിർ കക്ഷികൾക്ക് നോട്ടീസ് പോലും നൽകാൻ ഉത്തരവിടാതെ തന്നെ ഹരജി തള്ളി ഉത്തരവായത് ശ്രദ്ദേയമാണ്. കേരള സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും തങ്ങൾക്കു വേണ്ടി നിയമ നിർമ്മാണം നടത്തണം എന്ന വിഘടിത വിഭാഗത്തിന്റെ ആവശ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഇന്നത്തെ ഉത്തരവെന്ന് നിയമ വിദഗ്ദർ അഭിപ്രായപെടുന്നു.