കുവൈറ്റ്‌ മഹാഇടവക : ആദ്യഫലപ്പെരുന്നാൾ 2020-ന്റെ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2020-ന്റെ റാഫിൾ കൂപ്പണിന്റെ പ്രകാശനകർമ്മം ഇടവക വികാരി റവ.ഫാ. ജിജു ജോർജ്ജ്‌ നിർവ്വഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവില്പന മുതിർന്ന ഇടവകാംഗങ്ങളായ കെ.എം. ചാക്കോ, തോമസ്‌ മാത്യൂ, പി.സി. ജോർജ്ജ്‌, സാബു ടി. ജോർജ്ജ്‌ എന്നിവർക്ക്‌  നൽകികൊണ്ട്‌ നിർവ്വഹിച്ചു.

സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെള്ളിയാഴ്ച്ച വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക സഹവികാരി റവ.ഫാ. ലിജു പൊന്നച്ചൻ, ഇടവക ട്രഷറാറും ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനറുമായ  മോണീഷ്‌ പി. ജോർജ്ജ്‌, സെക്രട്ടറി ജിജി ജോൺ, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജോയിന്റ്‌ കൺവീനേഴ്സായ ജിബു ജേക്കബ്‌ മാത്യൂ, ജെയിംസ്‌ പീറ്റർ, വർഗ്ഗീസ്‌ ജോസഫ്‌, ദിലീപ്‌ മാത്യൂ ജോൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.