പ. കാതോലിക്കാ ബാവായുടെ സഹോദരന്‍ നിര്യാതനായി

വെസ്റ്റ് മങ്ങാട് : പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജ്യേഷ്ഠ സഹോദരന്‍ കുന്നംകുളം വെസ്റ്റ് മങ്ങാട് കൊളളന്നൂര്‍ കെ.ഐ. തമ്പി (78) നിര്യാതനായി. സംസ്‌ക്കാരം 09/07/2020 വ്യാഴം 2.30 ന് ഭവനത്തിലെ ശുശ്രഷയ്ക്ക് ശേഷം 3.00 ന് വെസ്റ്റ് മങ്ങാട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പളളിയില്‍. ഭാര്യ: മോഹിനി കെ.പി. (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് ജോസഫ്‌സ് & സെന്റ് സിറില്‍സ് ഹൈസ്‌ക്കൂള്‍, വെസ്റ്റ് മങ്ങാട്) മക്കള്‍: മീര, റെയ്‌മോള്‍, സിസി, സെറിന്‍. മരുമക്കള്‍ : ഫാ. ജോസി മാത്യൂ വടക്കാഞ്ചേരി, ഫാ. ജോണ്‍ എ. ജോണ്‍ മാവേലിക്കര, ഫാ. മാത്യൂ വര്‍ഗീസ് വടുവഞ്ചാല്‍, ഫാ. എല്‍ദോ സാജു കല്ലടിക്കോട്.