ദൈവത്തെ തേടുക  എന്നതാണ്  സൃഷ്ടിയുടെ യുടെ നിയോഗം:  മാർ ദിമിത്രിയോസ്

 ദൈവം തൻറെ സാദൃശ്യത്തിലും  സ്വരൂപത്തിലും മനുഷ്യനെ സൃഷ്ടിച്ചത് ദൈവനിയോഗം അനുസരിച്ച് ജീവിക്കുവാനാണ്. സൃഷ്ടി സൃഷ്ടാവിനെ പോലെ ആയി തീരണം എന്നാണ് ആണ് ദൈവ ഇഷ്ടം. ഇയ്യോബിനെ പോലെ കഷ്ടതകളിൽ പ്രതിസന്ധികളിലും  തളരാതെയും പിന്മാറാതെയും ദൈവത്തെ മുറുകെ പിടിക്കണം എന്ന് ഡൽഹി ഭദ്രാസനംമർത്തമറിയം വനിതാസമാജം ഏകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് ആഹ്വാനം ചെയ്തു. എൻറെ പ്രാണൻ മുഴുവനും  എന്നിലും  ദൈവത്തിൻറെ ശ്വാസം എൻറെ മൂക്കിലും ഉണ്ടല്ലോ  എന്ന വിഷയത്തെ  ആസ്പദമാക്കി കോട്ടയം  ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഡീൻ ഓഫ് സ്റ്റഡീസ് ഫാ.ഡോ. റെജി മാത്യു ക്ലാസ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഫാ. പത്രോസ് ജോയ് , റെയ്ച്ചൽ ജോഷ്വാ,സുശീലാമ്മ സൈമൺ, എന്നിവർ പ്രസംഗിച്ചു .ക്യാൻസർ ബോധന വൽക്കരണ ക്ലാസ്സിന്നു ഡൽഹി ഡീനിപ്പ് കെയർ അംഗങ്ങൾ നേതൃത്വം നൽകി.

മർത്തമറിയം വനിതാസമാജം ഏകദിന സമ്മേളനത്തിൽ കോട്ടയം  വൈദിക സെമിനാരി ഡീൻ ഓഫ് സ്റ്റഡീസ്  ഫാ. ഡോ. റെജി മാത്യു മുഖ്യപ്രഭാഷണം നടത്തുന്നു മുഖ്യ പ്രഭാഷണം നടത്തുന്നു.