ഫാമിലി കോൺഫറൻസ് ടീം നോർത്ത് പ്ലെയിൻഫീൽഡ്  സെൻറ്  ബസേലിയോസ്  ഗ്രീഗോറിയോസ്  ഇടവക  സന്ദർശിച്ചു

രാജൻ വാഴപ്പള്ളിൽ

ജൂലൈ  15  മുതൽ 18 വരെ ന്യൂജേഴ്സിയിലെ  അറ്റ്ലാൻറ്റിക്  സിറ്റിയിൽ  റാഡിസൺക്ലാറിഡ്ജ്  ഹോട്ടലിലിൽ വച്ച്  നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ  ഭദ്രാസന ഫാമിലി/യൂത്ത്  കോൺഫറൻസ്  ഫണ്ട്  ശേഖരണാർത്ഥം  പ്രതിനിധികൾ സെൻറ് ബസേലിയോസ് ഗ്രീഗോറിയോസ്  ഇടവക  സന്ദർശിച്ചു.

മാർച്ച് 1 ന്  വിശുദ്ധ കുർബാനക്ക്  ശേഷം നടന്ന ചടങ്ങിൽ വികാരി  ഫാ. വിജയ് തോമസ്  കമ്മിറ്റി  അംഗങ്ങളായ  ബാബു  പാറയ്ക്കൽ  , അജോയ്  ജോർജ്, എന്നിവരെ  സ്വാഗതം  ചെയ്തുയോഗത്തിൽ  ഫാ. മാത്യു സി. ചാക്കോയും  ഇടവകയുടെ  സെക്രട്ടറി റോബിൻ മാത്യുവും  സംബന്ധിച്ചു.

ബാബു പാറയ്ക്കലും  അജോയ്  ജോർജും  ചേർന്ന്  കോൺഫറൻസിനെ കുറിച്ചും, രജിസ്ട്രേഷൻനെകുറിച്ചും, സുവനീറിലേക്കു  നൽകാവുന്ന, പരസ്യങ്ങൾ, ലേഖനങ്ങൾ, ചെറുകഥകൾ, ഗാനങ്ങൾ എന്നിവയെക്കുറിച്ചും  വിവരിച്ചു.

ഫാ. വിജയ്  തോമസും, ബാബു പാറയ്ക്കലും  ചേർന്ന്  രജിസ്ട്രേഷൻ  കിക്ക്ഓഫ് നിർവഹിച്ചു. തുടർന്ന് അംഗങ്ങൾ രജിസ്റ്റർ ചെയ്യുകയും  പരസ്യങ്ങൾ നൽകുകയും ചെയ്തുഇടവകയിൽ നിന്നും  നൽകിയ സഹായങ്ങൾക്ക്  കമ്മിറ്റി  നന്ദി  അറിയിച്ചു.