മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ സഹായ വിതരണം 2020 മാര്‍ച്ച് 7 ശനിയാഴ്ച 10 മണിക്ക് നടത്തപ്പെടുന്നതാണ്. വിവാഹ സഹായനിധി പ്രസിഡന്റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുറിയാക്കേസ്, പരുമല സെമിനാരി കൗണ്‍സില്‍ അംഗം ശ്രീ.എ.എം.കുരുവിള അരികുപുറം എന്നിവര്‍ ആശംസകള്‍ അറിയിക്കും.
വിവാഹസഹായ നിധിയുടെ രണ്ടാം ഘട്ടത്തില്‍ 45 യുവതികള്‍ക്കാണ് സഹായം വിതരണം ചെയ്യുന്നത്. അറിയിപ്പു ലഭിച്ചവര്‍ ഇടവക വികാരിയുടെ സാക്ഷിപത്രവുമായി അന്നേദിവസം രാവിലെ 9 മണിക്ക് മുമ്പ് പരുമല സെമിനാരിയില്‍ ഹാജരാകണമെന്ന് കണ്‍വീനര്‍ ശ്രീ. ഏബ്രഹാം മാത്യു വീരപ്പള്ളില്‍ അറിയിച്ചു.