2002-ല്‍ പുതിയ സഭ രൂപീകരിച്ചവര്‍ക്ക് മലങ്കരസഭയുടെ പള്ളികളില്‍ അവകാശം ഇല്ല

വാൽകുളമ്പ് പള്ളി ഹൈ കോടതി വിധി.

2002 ൽ പുതിയ സഭ ഉണ്ടാക്കി ഭിന്നിച്ചു പോയവർക് മലങ്കര സഭയുടെ പള്ളികളിൽ യാതൊരു അവകാശവും ഇല്ല എന്ന് ബഹുമാനപ്പെട്ട ഹൈ കോടതി ഒരിക്കൽ കൂടി പ്രഖ്യാപിച്ചു .

മലങ്കര സഭയിലെ പള്ളികളുടെ തർക്ക വിഷയങ്ങളിൽ സുപ്രീംകോടതി 2017 ജൂലൈ 3 നു വ്യകതമായ അന്തിമ വിധി പ്രഖ്യാപിച്ചതാണ്. ഈ വിധിക്കു എതിരെയുള്ള ഒരു വാദങ്ങളും അംഗീകരിക്കാൻ ആവില്ല.

മലങ്കര സഭയിൽ വിഭജനം ഉണ്ടായത് 2002 ൽ ആണ്, 2002 ൽ

ാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ പുതിയ സഭ രൂപികരിച്ചു പുതിയ ഭരണഘടനാ സൃഷ്ടിച്ചു. 2002 ലെ ഭരണഘടന മലങ്കര സഭയുടെ പള്ളികളിൽ നടപ്പിൽ ആക്കുന്നത് നിയമ വിരുദ്ധമാണെന്നും അത് നിലനിൽക്കില്ല എന്നും ബഹുമാനപ്പെട്ട കോടതി വിധിച്ചു.

വാൽകുളമ്പ് പള്ളി 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണ് എന്നും 2002 ലെ ഭരണഘടന ബാധകമല്ല എന്നും ബഹുമാനപ്പെട്ട കോടതി തീർപ്പു കൽപ്പിച്ചു. പാത്രിയര്കീസ് വിഭാഗം സമർപ്പിച്ച അപ്പീൽ ബഹുമാനപ്പെട്ട കോടതി തള്ളിക്കളഞ്ഞു.