ഫാമിലി  കോൺഫറൻസ്  ടീം  സിറാക്യൂസ്   സെൻറ്  തോമസ്  ഇടവക    സന്ദർശിച്ചു

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്‌ടൺ ഡി.സി .:  മലങ്കര ഓർത്തഡോൿസ്  സഭ  നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന ഫാമിലി  കോൺഫറൻസ്  കമ്മിറ്റി  അംഗങ്ങൾ  സിറാക്യൂസ്  സെൻറ്  തോമസ് ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു

സിറാക്യൂസ്  സെൻറ്  തോമസ് ഇടവകയിൽ  വിശുദ്ധ കുർബാനക്ക് ശേഷം  നടന്ന  യോഗത്തിൽ  വികാരി   ഫാ. എബി  പൗലോസ് ടീം അംഗങ്ങളെ  സ്വാഗതം ചെയ്യുകയും  കോൺഫറസിനെക്കുറിച്ചും  രജിസ്റ്റർ  ചെയ്യുന്ന  രീതികളെ  കുറിച്ചും വിവരണം  നൽകി. കോൺഫറസിനു എല്ലാ സപ്പോർട്ടും നൽകണമെന്നും പറഞ്ഞു.

ഫിനാൻസ്  ചെയർ ചെറിയാൻ പെരുമാൾ കോൺഫറസിൽ  പങ്കെടുത്താൽ  ലഭിക്കാവുന്ന  നേട്ടങ്ങളെ കുറിച്ചും യുവജനങ്ങൾക്കും കുട്ടികൾക്കുമായി     ക്രമീകരിച്ചിട്ടുള്ള വിവിധ ക്ലാസുകളെ  കുറിച്ചും സംസാരിച്ചു. കൂടാതെ കോൺഫറസിൽ  പ്രസിദ്ധീകരിക്കുന്ന  ആകർഷകമായ  സുവനീറിനെക്കുറിച്ചും  വിവരണം നൽകി.

ഇടവക വികാരിയും  ചെറിയാൻ  പെരുമാളും  ചേർന്ന്  രജിസ്‌ട്രേഷൻ  കിക്ക്‌  ഓഫ്  നിർവഹിച്ചു. യോഗത്തിൽ  ഇടവക  ട്രസ്റ്റി, സെക്രട്ടറി എന്നിവർ  പങ്കെടുത്തു. നിരവധി അംഗങ്ങൾ  രജിസ്റ്റർ  ചെയ്

യുകയും, സുവനീറിലേക്കു  പരസ്യങ്ങൾ  നൽകുകയും  ചെയ്തു.

ഇടവകയിൽ നിന്നും നൽകിയ  എല്ലാ സഹായ സഹകരണങ്ങൾക്കും മാനേജിങ്  കമ്മിറ്റിയോടും, ഇടവകാംഗങ്ങളോടും  ഉള്ള  നന്ദി,   കോൺഫറൻസ്  കമ്മിറ്റി അറിയിച്ചു.