ഫാമിലി കോൺഫറൻസ് 2020; ഇടവക  സന്ദർശനങ്ങൾ  തുടരുന്നു

രാജൻ വാഴപ്പള്ളിൽ 

വാഷിംഗ്‌ടൺ ഡി.സി : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി/ യൂത്ത്   കോൺഫറൻസ് 2020  ഇടവക സന്ദർശനങ്ങൾ  തുടരുന്നു  എന്ന് കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. സണ്ണി  ജോസഫ്  അറിയിച്ചു.ഫെബ്രുവരി  9 നു ഞായറാഴ്ച  കോൺഫറൻസ്  പ്രതിനിധികൾ  ക്യുൻസ്  സെൻറ്  ഗ്രീഗോറിയോസ്   ഇടവക  സന്ദർശിച്ചു.

ക്യുൻസ്  സെൻറ് ഗ്രീഗോറിയോസ് ഇടവകയിൽ  നടന്ന  ചടങ്ങിൽ വെരി. റെവ. യേശുദാസൻ  പാപ്പൻ  കോർഎപ്പിസ്കോപ്പയും, ഫാ. ജോയിസ് പാപ്പനും ചേർന്ന് ടീം അംഗങ്ങളെ സ്വാഗതം ചെയ്തു. ഇരുവരും  കോൺഫറൻസിന്‌  എല്ലാ  സാഹായങ്ങളും  നൽകുവാൻ അഭ്യർത്ഥിച്ചു.

മുൻ ട്രഷറർ  മാത്യൂ  വർഗീസ്‌  ടീം അംഗങ്ങളെ  പരിചയപ്പെടുത്തി. സെക്രട്ടറി ജോബി ജോൺ, ഫിനാൻസ്  കമ്മിറ്റി അംഗം  ബാബു പാറക്കൽ, ഫിനാൻസ്  ചെയർ  ചെറിയൻ  പെരുമാൾ എന്നിവർ കോൺഫറസിനെക്കുറിച്ചും രെജിസ്ട്രേഷനെക്കുറിച്ചും, സുവനീറിലേക്കുനൽകാവുന്ന  പരസ്യങ്ങളെക്കുറിച്ചും, സ്പോൺസർഷിപ്പിനെകുറിച്ചും  വിവരണങ്ങൾ നൽകി.

കമ്മിറ്റി അംഗങ്ങളായ  തോമസ്   വർഗീസ് , ഷിബു തരകൻ, മാത്യു  ജോഷുവ, ഇടവകയുടെ  മാനേജിങ്  കമ്മിറ്റി അംഗങ്ങളായ  രഘു  നൈനാൻ, സജി എം. വർഗീസ് , റോബി  വർഗീസ് , മലങ്കര അസോസിയേഷൻ  അംഗങ്ങളായ  തോമസ് ഗീവർഗീസ് , തോമസ് ഉമ്മൻ  എന്നിവരും  യോഗത്തിൽ  പങ്കെടുത്തു. ഇടവകയിൽ  നിന്നും എല്ലാ  അംഗങ്ങളും  കോൺഫറൻസിൽ  പങ്കെടുക്കണമെന്ന് ഫിനാൻസ് ചെയർ  ചെറിയാൻ പെരുമാൾ  അഭ്യർത്ഥിച്ചു.

കോൺഫറസിലേക്ക് 12 പേർ രജിസ്റ്റർ  ചെയ്യുകയും, 2 ഗ്രാൻഡ്  സ്പോൺസർഷിപ്പ്  ലഭിക്കുകയും, നിരവധി പരസ്യങ്ങൾ  സുവനീറിലേക്ക്‌  നൽകുകയും  ചെയ്തു.

ഇടവകയിൽ  ക്രമീകരണങ്ങൾ നൽകിയ  മാത്യു വർഗീസ്, തോമസ്  വർഗീസ്, രഘു നൈനാൻ, റോബി വർഗീസ്, സജി  എം. വർഗീസ്, കൂടാതെ മാനേജിങ് കമ്മിറ്റിയോടും, ഇടവകയോടുമുള്ള നന്ദി  കോൺഫറൻസ്  കമ്മിറ്റി  അറിയിച്ചു.