സഭാ തർക്കത്തിൽ കേന്ദ്രം ഓർത്തഡോക്സ് സഭയ്ക്കൊപ്പം: മന്ത്രി വി. മുരളീധരൻ


കോട്ടയം∙ സഭാ തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഓർത്തഡോക്സ് സഭയ്ക്കെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ബിജെപി ഓർത്തഡോക്സ് സഭയ്‌ക്കൊപ്പം. ഓർത്തഡോക്സ് സഭയോടു സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നു. സെമിത്തേരി വിഷയത്തിൽ സംസ്ഥാനത്തെ ഇരു മുന്നണികളും സഭയെ പ്രതിരോധത്തിലാക്കി. മുരളീധരൻ പറഞ്ഞു.

കുറിച്ചിയിൽ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ വാർഷിക ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. മുരളീധരൻ.