വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം

കോട്ടയം∙ ജാതിമതഭേദമെന്യേ വിവാഹ ധനസഹായം, ഭവന നിർമാണം എന്നിവയ്ക്കായി ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ പദ്ധതിയായ ‘സഹായഹസ്ത’ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 100 വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നതിന് 25 ലക്ഷം രൂപ നീക്കിവച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന മാനേജിങ് കമ്മിറ്റി യോഗത്തിൽ 790 കോടി രൂപയുടെ ബജറ്റ് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ അവതരിപ്പിച്ചു.
ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികൾക്കാണ് മുൻതൂക്കം നൽകുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക്് പരിശീലനം നൽകാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി. പരിസ്ഥിതി കമ്മിഷന്റെ സഹായത്തോടെ ഹൈബ്രിഡ് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചു.

നെൽ-ക്ഷീര കർഷകരെ ആദരിക്കാൻ 10 ലക്ഷം രൂപയും മർത്തമറിയം സമാജത്തിന്റെ നേതൃത്വത്തിൽ പേപ്പർ/തുണി ബാഗ് നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ 25 ലക്ഷം രൂപയും അനുവദിച്ചു. കൊങ്കണി സമൂഹത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ വകയിരുത്തി. എ.കെ.ജോസഫ് അവതരിപ്പിച്ച വൈദികരുടെ ശമ്പള പരിഷ്‌കരണ റിപ്പോർട്ട് അംഗീകരിച്ചു. അൽമായ ട്രസ്റ്റി ജോർജ് പോൾ, മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് ഉമ്മൻ, മുൻ മാനേജിങ് കമ്മിറ്റി അംഗം ഫാ.വർഗീസ് മാത്യു എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

ആരോഗ്യപരിപാലനം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം തുടങ്ങിയ പദ്ധതികൾക്കാണ് മുൻതൂക്കം നൽകുന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്ക്് പരിശീലനം നൽകാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി. പരിസ്ഥിതി കമ്മിഷന്റെ സഹായത്തോടെ ഹൈബ്രിഡ് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചു.

നെൽ-ക്ഷീര കർഷകരെ ആദരിക്കാൻ 10 ലക്ഷം രൂപയും മർത്തമറിയം സമാജത്തിന്റെ നേതൃത്വത്തിൽ പേപ്പർ/തുണി ബാഗ് നിർമാണ യൂണിറ്റുകൾ ആരംഭിക്കാൻ 25 ലക്ഷം രൂപയും അനുവദിച്ചു. കൊങ്കണി സമൂഹത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ വകയിരുത്തി. എ.കെ.ജോസഫ് അവതരിപ്പിച്ച വൈദികരുടെ ശമ്പള പരിഷ്‌കരണ റിപ്പോർട്ട് അംഗീകരിച്ചു. അൽമായ ട്രസ്റ്റി ജോർജ് പോൾ, മാനേജിങ് കമ്മിറ്റി അംഗം ജേക്കബ് ഉമ്മൻ, മുൻ മാനേജിങ് കമ്മിറ്റി അംഗം ഫാ.വർഗീസ് മാത്യു എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു..