ട്രംപിന്റെ ദൗത്യസേനയിൽ ഫാ. ഡോ. അലക്സാണ്ടർ കുര്യനും

മനുഷ്യ

്കടത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ മലയാളിയും. യുഎസ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനെ മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിനുള്ള വിദഗ്ധനായാണു നിയമിച്ചത്

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് സ്വദേശിയാണ്. നിലവിൽ യുഎസ് സർക്കാരിന്റെ രാജ്യാന്തരതലത്തിലുള്ള സ്വത്തുക്കളുടെയും നയങ്ങളുടെയും ചുമതലയുള്ള ഡപ്യൂട്ടി അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്ററും ഫെഡറൽ റിയൽ പ്രോപ്പർട്ടി കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികൻ കൂടിയാണ് അദ്ദേഹം.