മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ദൈവവചനം പ്രാവർത്ഥികമാക്കണമെന്ന് പ. കാതോലിക്കാ ബാവാ.

Orthodox Convention 2020 January 30

Orthodox Convention 2020 January 30

Gepostet von MOSC media am Donnerstag, 30. Januar 2020

കുന്നംകുളം: മലങ്കര മെഡിക്കൽ മിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഭദ്രാസന ഓർത്തോഡോക്സ് കൺവെൻഷൻ പരിശുദ്ധ കാതോലിക്കാ ബാവാ വീഡിയോ കോണ്ഫറസിങ്ങിലുടെ ഉത്ഘാടനം ചെയ്തു. മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ദൈവവചനം പ്രാവർത്ഥികമാക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തന്റെ സന്ദേശത്തിൽ പറഞ്ഞു.

അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി കൺവൻഷൻ ഗ്രൗണ്ടിൽ കാതോലിക്കേറ്റ് പതാക ഉയർത്തി. കുന്നംകുളം ഭദ്രാസന യുവജന പ്രസ്ഥാനം നടത്തുന്ന പുസ്‌തകസ്റ്റാൾ അഭി.തിരുമേനി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന

കൺവൻഷനിൽ 101 അംഗ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിച്ചു. പ്രോഗ്രാം കമ്മറ്റി  ചെയർമാൻ ഫാ.ജോൺ ഐസക് സ്വാഗതം ആശംസിച്ചു.. അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി അനുഗ്രഹ സന്ദേശം നൽകി. പഴഞ്ഞി സ്വദേശിയായ ഭിന്നശേഷിയുള്ള   പത്താം ക്ലാസ്സ് വിദ്യാർത്ഥികൂടിയായ സിബിനെ തിരുമേനി കൺവൻഷൻ വേദിയിൽ  വെച്ച് അനുഗ്രഹിച്ചാശിർവദിച്ചു. പരിസ്‌ഥിതി സംരക്ഷണത്തിന്റെ പ്രസക്തി സിബിൻ നിർമ്മിക്കുന്ന കടലാസ് പേനകളിലൂടെ തിരുമേനി ബോധിപ്പിച്ചു. തിരുവചന ശുശ്രൂഷ ഫാ.ഡോ.സജി അമയിൽ നിർവ്വഹിച്ചു. കൺവൻഷൻ പ്രോഗ്രാം കൺവീനർ  സി കെ ബാബു നന്ദി അറിയിച്ചു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.