കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നു കേരള ഹൈക്കോടതി

കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും, ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മതിയായ പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും .കേരള ഹൈക്കോടതി ഉത്തരാവായിരിക്കുന്നു, മലങ്കര ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാർ, അഡ്വ റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി.

സർക്കാർ നിയമ വാഴ്ച ഉറപ്പാക്കണം. ഭരണഘടന വിഭാവനം ചെയ്തത് നിയമ വാഴ്ചയാണ്..  നിയമ വാഴ്ച അവസാനിക്കുന്നിടത്തു അരാജകത്വം ആരംഭിക്കുന്നു. നിസ്സഹായാവസ്ഥ പറഞ്ഞു കൊണ്ട് കോടതി ഉത്തരവ് നടപ്പാക്കാതെ വിലപേശൽ സർക്കാർ നടത്തരുത്…