മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അൽമായ ട്രസ്‌റ്റി ജോർജ് പോൾ അന്തരിച്ചു
കോലഞ്ചേരി മെഡിക്കല്‍ കോളേജിന്‍റെ വൈസ് പ്രസിഡന്‍റും, ക്രിസ്ത്യന്‍ മാനേജ്മെന്‍റ് മെഡിക്കല്‍ കോളേജ് സംഘടനയുടെ സെക്രട്ടറിയും മുഖ്യവക്താവും സിന്തൈറ്റ് വ്യവസായ ശൃംഘലയുടെ വൈസ് ചെയര്‍മാനുമായിരുന്നു.
കൊച്ചിന്‍ യൂണിവേഴ്സിറ്റി (കുസാറ്റ്) സിന്‍ഡിക്കേറ്റ് മെമ്പര്‍, കോതമംഗലം അത്തനേഷ്യസ് കോളേജ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്‍റെ ഉപദേശകസമിതി അംഗം, ബോംബെ ഇന്ദിര ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ബിസിനസ് മാനേജ്മെന്‍റ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.
_________________
GEORGE PAUL
ജോർജ് പോൾ ( 1949- 2019)
എറണാകുളം കുറുപ്പംപടി എമ്പശ്ശേരി കുടുംബത്തിൽ 1949 ൽ ജനനം. കേരള സർവകലാശാലയിൽ നിന്ന് പ്രകൃതി ശാസ്ത്രത്തിൽ ബിരുദം സ്വന്തമാക്കി.
2017 മാർച്ച് ഒന്ന് മുതൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മായ ട്രസ്റ്റിയായി സേവനമനുഷ്ടിക്കുന്നു . മലങ്കര സഭ മാനേജിങ് കമ്മിറ്റിയംഗം, കോലഞ്ചേരി മെഡിക്കൽ കോളജ് വൈസ് പ്രസിഡൻറ്, സിന്തറ്റിന്റെ വൈസ് പ്രസിഡന്റ്, കൊച്ചി മെട്രോ അഡ്വസൈറി ബോർഡംഗം, എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ മുൻ ട്രസ്റ്റി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
വിദ്യാഭാസ രംഗത്തെ സജീവ സാന്നിധ്യമായ ജോർജ് പോൾ കൊച്ചിൻ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ, കോതമംഗലം അത്തനേഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശ്ശേരി എസ്.ബി കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ഉപദേശക സമിതിയംഗം, ബോംബേ ഇന്ദിര ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മാനേജ്മെൻറ് ബോർഡംഗം എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ലിസി ജോർജ്, മക്കൾ പൗലോ ജോർജ്, മിറിയ വർഗീസ്
___________________
ആദ്യ തവണ മാനേജിംഗ് കമ്മിറ്റി അംഗമായ അനുഭവങ്ങള്‍ ജോര്‍ജ് പോള്‍ സാര്‍ വിവരിക്കുന്നു
ആദ്യ തവണ മാനേജിംഗ് കമ്മിറ്റി അംഗമായ അനുഭവങ്ങള്‍ ജോര്‍ജ് പോള്‍ സാര്‍ വിവരിക്കുന്നു
Gepostet von Marthoman TV am Dienstag, 26. November 2019
Recent Comments