കുവൈറ്റ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2019 : തീം സോംങ്ങിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2019-നോടനുബന്ധിച്ച്‌ ക്രമീകരിച്ച തീം സോംങ്ങിന്റെ പ്രകാശന കർമ്മം ഇടവകയുടെ വിവിധ ദേവാലയങ്ങളിൽ സംഘടിപ്പിച്ചു. അബ്ബാസിയ ബസേലിയോസ്‌ ഹാൾ, സെന്റ്‌ ജോർജ്ജ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക്‌ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ജിജു ജോർജ്ജ്‌, അസ്സിസ്റ്റന്റ്‌ വികാരി ഫാ. ലിജു പൊന്നച്ചൻ എന്നിവർ നേതൃത്വം നൽകി.

t = '333333'; google_color_url = '2666F5'; google_ui_features = 'rc:0'; //-->

 റോയ്‌ പുത്തൂർ, അൻസു അലക്സ്‌ എന്നിവർ ആലപിച്ച ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്‌ ഫാ. അനുപ്‌ ജോസഫ്‌ ഈപ്പൻ ചെന്നൈയാണ്‌.

 ഇടവക ട്രഷറാർ മോണീഷ്‌ പി. ജോർജ്ജ്‌, സെക്രട്ടറി ജിജി ജോൺ, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ-കൺവീനർ ഷൈജു കുര്യൻ, ജോയിന്റ്‌ ജനറൽ-കൺവീനർ ജോൺ ജോർജ്ജ്‌, ഫിനാൻസ്‌-കൺവീനർ തോമസ്‌ കുരുവിള, പ്രോഗ്രാം-കൺവീനർ ജെറി ജോൺ കോശി, പ്രോഗ്രാം ജോയിന്റ്‌-കൺവീനർ ബിനു ബെന്ന്യാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.