ഗ്രീൻ കുവൈറ്റ്‌ 2019

കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഗ്രീൻ കുവൈറ്റ്‌ 2019’ എൻ.ഇ.സി.കെ. അങ്കണ ത്തിൽ വെച്ച്‌ നടത്തുകയുണ്ടായി. ഒക്ടോബർ 18 വെള്ളിയാഴ്ച്ച രാവിലെ, വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങിന്റെ ഉത്ഘാടനം എൻ.ഈ.സി.കെ. ചെയർമാൻ റവ. ഇമ്മാനുവേൽ ഗരീബ്‌ നിർവ്വഹിച്ചു. പിറന്ന നാടിനോടും അന്നം തരുന്ന നാടിനോടുമുള്ള പ്രതിബദ്ധതയുടെ തെളിവാണ്‌ യുവജനപ്രസ്ഥാനത്തിന്റെ ‘ഗ്രീൻ കുവൈറ്റ്‌’എന്നും ഭാവിതലമുറയോടുള്ള കരുതലാണ്‌ ഇതിലൂടെ വ്യക്തമാക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇടവകയുടെ അസിസ്റ്റന്റ്‌ വികാരി ഫാ. ലിജു പൊന്നച്ചൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ്‌ ലേ-വൈസ്‌ പ്രസിഡന്റ്‌ അജീഷ്‌ തോമസ്‌ സ്വാഗതവും കൺവീനർ ബിജു ഉളനാട്‌ നന്ദി രേഖപ്പെടുത്തി. എൻ.ഇ.സി.കെ. സെക്രട്ടറി റോയി യോഹന്നാൻ, ഇടവക ട്രഷറാർ മോനിഷ്‌ ജോർജ്ജ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു.

 പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണവും അതിലൂടെ ആഗോളതാപന ത്തെ ചെറുക്കുവാനുമുള്ള മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വിശാലമായ കാഴ്ച്ചപ്പാടിനു പിന്തുണ നൽകി കൊണ്ട്‌ നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ അങ്കണത്തിൽ വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. എൻ.ഇ. സി.കെ., അബ്ബാസിയ സെന്റ്‌ ജോർജ്ജ്‌ ചാപ്പൽ, അബ്ബാസിയ ബസേലിയോസ്‌ ഹാൾ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ വിവിധയിനം ചെടികളുടെ സ്റ്റാളും ക്രമീകരിച്ചു.