പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും

പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തുവാന്‍ തിരുവല്ല ആര്‍.ഡി.ഒ. ഓഫീസില്‍ ചേര്‍ന്ന സര്‍ക്കാര്‍തല യോഗത്തില്‍ തീരുമാനമായി.  പ്ലാസ്റ്റിക് വിമുക്ത പദയാത്രകള്‍ സംഘടിപ്പിക്കുവാന്‍ ഏവരും ശ്രദ്ധിക്കണം. പെരുനാളിന് മുന്നോടിയായി പാതയോരങ്ങള്‍ വൃത്തിയാക്കുവാനും ശുചീകരണജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനിച്ചു.  പത്തനംതിട്ട, ആലപ്പുഴ ജില്ലാകളക്ടര്‍മാരും വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.