പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

പിറവം പള്ളി ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.1934 ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കുവേണമെങ്കിലും ആരാധനയ്ക്കായി കടന്നുവരാം. എന്നാല്‍ ഏതെങ്കിലും രീതിയില്‍ ആരാധനയ്ക്ക് തടസ്സം നില്‍ക്കുന്നവരെ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ജയിലില്‍ അടക്കണമെന്നുള്ള ശക്തമായ ഉത്തരവാണ് കേരളാ ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായത്.