സുപ്രിം കോടതി വിധി സമാധാനത്തിലേക്കുള്ള കാൽവയ്പ്‌: പ. കാതോലിക്കാ ബാവാ

കോട്ടയം – സുപ്രിം കോടതിവിധി ശാശ്വത സമാധാനത്തിലേക്കുള്ള കാല്‍വയ്പാണെന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ..

ഓര്‍ത്തഡോക്സ്‌ സഭയുടെ നീതിപൂര്‍വമായ നിലപാടുകള്‍ സുപ്രീം കോടതി അംഗീകരിച്ചെന്നും കാതോലിക്കാ ബാവാ പറഞ്ഞു. പഴയ സെമിനാരിയില്‍ സഭാ മാനേജിങ്‌ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭാ സന്ദര്‍ശനം എക്യുമെനിക്കല്‍ രംഗത്തെ നേട്ടമാണ്‌. പ്രകൃതിക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു സഹായം നല്‍കാന്‍ ഒരുമിക്കണമെന്നും കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

പ്രകൃതിക്ഷോഭത്തില്‍ മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. വടക്കന്‍ കേരളത്തില്‍ പ്രകൃതിക്ഷോഭത്തില്‍ നാശം നേരിട്ട മെത്രാസനങ്ങളുടെ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചു. പീരുമേട്‌ എംബിസി കോളജില്‍ പുതിയ കോഴ്‌സ്‌ തുടങ്ങും. കോട്ടയം കാരാപ്പുഴയില്‍ ലോ കോളജ്‌ ആരംഭിക്കും.

സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രസംഗിച്ചു. ഉണ്ണൂണ്ണി പോള്‍ ആന്‍ഡ്‌ കമ്പനി, സജു ആന്‍ഡ്‌ ജോസ്‌ അസോസിയേറ്റ്‌സ്‌ എന്നിവരെ ഓഡിറ്റര്‍മാരായി നിയമിച്ചു.