കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ 8, 9 തീയതികളില്‍

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോകസ് കത്തീഡ്രലില്‍ കുടുംബങ്ങള്‍ക്കും ടീനേജ് കുട്ടികള്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ 2019 സെപ്റ്റംബര്‍ 8,9 (ഞായര്‍, തിങ്കള്‍)തീയതികളില്‍  “ബീക്കണ്‍” (ബീ ആന്‍ ഐക്കണ്‍) എന്ന പേരില്‍ നടത്തുന്നു. തിരുവല്ല പ്രതീക്ഷ കൗണ്‍സിലിംഗ് സെന്ററില്‍ സൈക്കോളജിസ്റ്റായും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായും കുന്നന്താനം തലക്കുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായും സേവനം ചെയ്യുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ് തോമസ് മലയില്‍ (റോബിന്‍ അച്ചന്‍) ആണ്‌ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുന്നത്.

8 ഞായര്‍ വൈകിട്ട് സന്ധ്യ നമസ്കാരത്തിനു ശേഷം 7.30 മുതല്‍ 9.30 വരെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലാസുകളും 9 തിങ്കള്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ ടീനേജ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലാസ്സുകളും ആണ്‌ നടക്കുന്നത്. ഏവരും ഈ അവസരം വിനയോഗിക്കണമെന്ന്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ,  ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, ആക്ടിങ് സെക്രട്ടറി എ. പി. മാത്യൂ എന്നിവര്‍ അറിയിച്ചു.