പ്രളയ ബാധിത ഭവനത്തിന്റെ പുനർനിർമാണത്തിനു തുടക്കം 

2018 ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ച സ്ഥലങ്ങളിൽ ഒന്നായ  ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് എന്ന ഗ്രാമത്തിലെ  അവിചാരിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ സാധാരണക്കാരായ അനേകരുടെ ഭവനങ്ങൾ നശിച്ചു .   ഒരു കുടുംബത്തിന്റെ ഭവനം പുനർനിർമിക്കാനുള്ള ദൗത്യം ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനം ഏറ്റെടുത്തത്തിന്റെ   തുടക്കം 2019 ആഗസ്റ്റ് 22ന് വൈകിട്ട് 5 മണിക്ക് ന്യൂഡൽഹി  സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം,  ചെങ്ങന്നൂർ സെന്റ്‌ ഇഗ്നാത്തിയോസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ . ഐപ്പ് പി. സാം എന്നിവർ ചേർന്ന് നിർവഹിച്ചു.   ഡൽഹി കത്തീഡ്രൽ സൊസൈറ്റി അംഗം ശ്രീ ഷാജി ജേക്കബും ചെങ്ങന്നൂർ കത്തീഡ്രൽ മാനേജിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
2018 ൽ നടത്തേണ്ടിയിരുന്ന യുവജനവാരാഘോഷവും ഓണസദ്യയും  മാറ്റിവച്ച് സ്വരൂപിച്ച തുകയാണ് ഇതിനായി ചിലവഴിക്കുന്നത്.
ന്യൂഡൽഹി സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ ഭവനദാനപദ്ധതിയായ ‘സ്നേഹദീപ്തി’  യുടെ ഭാഗമായിട്ടാണ് ഈ  ഭവനനിർമ്മാണങ്ങൾ പുരോഗമിക്കുന്നത്.