ക്രിസ്തു കേന്ദ്രീകൃത ജീവിതമുണ്ടാവണം :മാർ നിക്കോദിമോസ്

പെരുനാട് :ആധുനികവത്കരണത്തിന്റെ  അനന്ത സാധ്യതകളിൽ മുഴുകുന്നത് മാത്രമല്ല പിന്നെയോ ക്രിസ്തു കേന്ദ്രീകൃത ജീവിത അനുഭവം കൂടി ഉണ്ടാവണമെന്ന് ഡോ.ജോഷ്വാ മാർ നിക്കോദിമോസ് .നിലയ്ക്കൽ ഭദ്രാസന മർത്തമറിയം സമാജത്തിന്റെയും നവജ്യോതി മോംസിന്റെയും സംയുക്ത വാർഷിക സമ്മേളനം പെരുനാട് ബഥനി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം .ആധുനിക കണ്ടുപിടുത്തങ്ങൾ  നല്ലതാണെങ്കിലും അവ മാത്രമാണ് ജീവിതം എന്ന് കരുതരുത് .ഓരോ വ്യക്തിയും ക്രിസ്തുവിന്റെ മന്ദിരങ്ങളായി തീരണം .ഭാരതീയ സംസ്കാരവും ദേശീയതയും കാത്തു സൂക്ഷിക്കാൻ നാം കടപ്പെട്ടവരാണ് .മക്കളെപ്പറ്റി സന്തോഷിക്കുവാൻ മാതാപിതാക്കൾക്ക് സാധിക്കണം .സുപ്പീരിയർ ഫാ .സഖറിയാ ഒ ഐ സി  അധ്യക്ഷം വഹിച്ചു .ഫാ.ഇടിക്കുള എം ചാണ്ടി ,ഫാ.മത്തായി ഒ ഐ സി ,ഫാ എബി  വർഗീസ് ,ഫാ . ഐവാൻ ജോസഫ് ഗീവർഗീസ് ,ഫാ .ഗീവർഗീസ് പണിക്കശേരിൽ ,ഫാ .വിൽസൺ മാത്യു ,ഫാ ഷിബിൻ വർഗീസ് ,സാലി ജോസ് ,ശോശാമ്മ ജോർജ് ,ബെറ്റി രാജൻ അനു വടശേരിക്കര ,അനുജ ബെന്നി എന്നിവർ പ്രസംഗിച്ചു .കടമ്പനാട് നസ്രേത്ത് മഠം സുപ്പീരിയർ സിസ്റ്റർ .സോഫിയ ക്ലാസ് നയിച്ചു