ദേവാലയ ശിലാസ്ഥാപനം ജൂലൈ 28 ന് 

ദേശിയ  തലസ്ഥാനനഗരിയിലെ  ഗുരുഗ്രാമിൽ മലങ്കര ഓർത്തഡോക്സ്‌ സഭക്ക് ഒരു ദേവാലയം കൂടി ഉയരാൻ പോകുന്നു.  ഗുരുഗ്രാം മാർ ഗ്രിഗോറിയോസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ  ശിലാസ്ഥാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദിതിയൻ കാതോലിക്ക ബാവ 2019 ജൂലൈ 28ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നിർവഹിക്കുന്നു.  ശിലസ്ഥാപന ശുശ്രുഷയിൽ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് എന്നിവർ സഹ കാര്മികത്യം വഹിക്കും.. ഹരിയാന അർബൻ ഡെവലപ്മെന്റ് അതോറിറ്റി അനുവദിച്ച സെക്ടർ 52ലെ സ്ഥലത്താണ് പുതിയ ദേവാലയം ഉയരുന്നത്.  ക്രമീകരണങ്ങൾക്ക് വികാരി ഫാദർ ഫിലിപ്പ് എം സാമുവേൽ, ട്രസ്റ്റി രാജു v എബ്രഹാം, സെക്രട്ടറി ബാബു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.