കാതോലിക്കദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോൺഫറൻസ് നഗരിയിൽ

മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2019-ലെ  കാതോലിക്കദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി കോൺഫറൻസ് നഗരിയിൽ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടന്നുസമ്മേളനത്തില്‍ സൗത്ത്വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോസഖറിയാ മാര്‍ അപ്രേം,  അഭിവന്ദ്യ ഡോമാത്യൂസ് മാർ സേവേറിയോസ്ഫിനാൻസ്കമ്മറ്റി ചെയർമാൻ  അഭിവന്ദ്യ ഡോജോഷ്വാ  മാർ നിക്കോദീമോസ്അഭിവന്ദ്യ ഡോഎബ്രഹാം മാർ സെറാഫിംവൈദീക ട്രസ്റ്റീ ഫാ.ഡോ.എം. ജോൺഭദ്രാസന സെക്രട്ടറി ഫാഫിലിപ്പ് എബ്രഹാംമിസ്റ്റർ എബ്രഹാം പന്നിക്കോട്ട് എന്നിവർ ആശംസകൾ നേർന്നുഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ.പി.സിജോർജ്ജ് കാതോലിക്കാ ദിന സന്ദേശം നൽകി.

ശിമോനേനിനക്കു എന്തു തോന്നുന്നുഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നുപുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടുചോദിച്ചതിന്നുഅന്യരോടു എന്നു അവൻ പറഞ്ഞുയേശു അവനോടു: “എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോഎങ്കിലും നാം അവർക്കു ഇടർച്ചവരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്കഅതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണുംഅതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞുമലങ്കരസഭക്കുവേണ്ടി വർഷത്തിൽ ഒരിക്കൽ ഒരു ചെറിയ തുക  നൽകുവാൻ സഭാമക്കൾക്ക് ബാധ്യതയുണ്ട് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു.  

സമ്മേളനത്തോടനുബന്ധിച്ചു നടന്ന കാതോലിക്കാ ദിനശേഖരണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ളകാതോലിക്കാ ദിനപിരിവും റസ്സീസയും  പ്രതിനിധികൾ തുകകൾ കൈമാറി