North East American Diocese Family & Youth Conference 2019: Supplement
രാജൻ വാഴപ്പള്ളിൽ
വാഷിംഗ്ടണ്‍ ഡിസി: ജൂലൈ 17 മുതൽ 20 വരെ പെൻസിൽവേനിയയിലെ പോക്കോണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. യേശു ക്രിസ്തു ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാൻ ആർക്കും കഴിയുകയില്ല എന്നതാണ് കോണ്‍ഫറൻസിലെ ചിന്താവിഷയം. കാലിക പ്രാധാന്യമുള്ള കോണ്‍ഫറൻസ് തീം മുറകെ പിടിച്ചു പ്രാവർത്തികമാക്കാൻ ഏവർക്കും കഴിയട്ടെ എന്ന് മാർ നിക്കാളോവോസ് മെത്രാപ്പോലീത്താ ആശംസിച്ചു.
അധികാരികളോടുള്ള വിധേയത്വവും നിയമാവലികളോടുള്ള ബഹുമാനവും അനുസരണയും പരസ്പരശാക്തികരണത്തിന് വഴിതെളിക്കും. കോണ്‍ഫറൻസിന്റെ സുഗമമായ നടത്തിപ്പിനും അതിന്റെ വിജയത്തിനും ഓരോരത്തൃരുടെയും സഹകരണവും സമർപ്പണവും അത്യന്താപേക്ഷിതമാണ്. കോണ്‍ഫറൻസിൽ പാലിക്കേണ്ട ചില നിയമങ്ങളും നിബന്ധനകളും താഴെ ചേർക്കുന്നു.
പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന കോണ്‍ഫറൻസ് ഷെഡ്യൂൾ അനുസരിച്ച് എല്ലാവരും കോണ്‍ഫറൻസിൽ പങ്കെടുക്കണം. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. കോണ്‍ഫറൻസിൽ ഉടനീളം ശുചിത്വ ബോധത്തോടെ പെരുമാറേണ്ടതും പരിസരവും മുറികളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. കോണ്‍ഫറൻസിൽ യോജ്യവും സന്ദർഭോചിതവുമായ വസ്ത്രാധാരണം പ്രതീക്ഷിക്കുന്നു. രാത്രി 11 മുതൽ പ്രഭാതപ്രാർഥന വരെ നിശബ്ദത പാലിക്കേണ്ടതും കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുമാണ്.
കോണ്‍ഫറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് ലഭിക്കുന്ന ഐഡിയും റിസ്റ്റ് ബാൻഡും മറ്റുള്ളവർക്ക് കാണത്തക്കവിധം എപ്പോഴും ധരിക്കേണ്ടതാണ്. കോണ്‍ഫറൻസിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോണ്‍ഫറൻസ് സെന്ററഇലോ മുറികളിലോ പ്രവേശിക്കാൻ അനുവാദമുള്ളൂ. സന്ദർശകരെ അനുവദിക്കുന്നതല്ല. കോണ്‍ഫറൻസിൽ സംബന്ധിക്കുന്ന ഒരോരുത്തരും അവരവരുടെ സുരക്ഷയ്ക്ക് ഉത്തരവാദപ്പെട്ടവരാണ്. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടതും പ്രത്യേകിച്ച് വാട്ടർപാർക്ക് മുതലായ സ്ഥലങ്ങളിലേക്കോ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കോ ഉത്തരവാദിത്വമില്ലാത്തതാകുന്നു. ഫാമിലി കോണ്‍ഫറൻസിൽ പാലിക്കേണ്ട നിബന്ധനകളും നിയമങ്ങളും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വെബ്സൈറ്റിലും രജിസ്ട്രേഷൻ ഫോമിലും ലഭ്യമാണ്. ഈ നിബന്ധനകൾ പാലിച്ചു ഉത്തരവാദിത്വ ബോധത്തോടം സംബന്ധിച്ചു കോണ്‍ഫറൻസ് വിജയമാക്കി തീർക്കണമെന്ന് കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ്, ജനറൽ സെക്രട്ടറി ജോബി ജോണ്‍, ട്രഷറർ മാത്യു വർഗീസ് എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 718 608 5583, 201 321 0045, 631 891 8184