ദിവ്യബോധനം പഠിതാക്കളുടെ സംഗമം

നിലയ്ക്കൽ ഭദ്രാസന ദിവ്യബോധന പദ്ധതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒമ്പതു വർഷത്തിനുള്ളിൽ  ഭദ്രാസന ദിവ്യബോധന പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ചിട്ടുള്ളവരും പുതിയതായി കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്നവരുടേയും  സംഗമം 2019 ജൂലൈ 7 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് റാന്നി ഇട്ടിയപ്പാറ മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെൻററിൽ വെച്ച് അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്നതാണ്. തദ്ദവസരത്തിൽ പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ആദ്യ സെമിനാറും  നടത്തപ്പെടുന്നു. ബഹു.ഫാ. ഡോ. ടി.ജെ. ജോഷ്വാ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.  ദിവ്യബോധന കോഴ്സുകൾ പൂർത്തീകരിച്ചിട്ടുള്ളവരും പുതിയതായി ചേരുവാൻ ആഗ്രഹിക്കുന്നവരും ഈ സംഗമത്തിൽ വന്ന് സംബന്ധിക്കണമെന്ന് അറിയിക്കുന്നു.