St. Dionysius Ever Rolling Trophy Elocution Competition

St. Dionysius Ever Rolling Trophy Elocution Competition

സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗ മത്സരവും യു.എ.ഇ സോണൽ ക്വിസ് മത്സരവും നടത്തപ്പെട്ടു

അൽ ഐൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ 8-​‍ാമത് സെന്റ് ഡയനീഷ്യസ് എവറോളിംഗ് ട്രോഫി പ്രസംഗ മത്സരവും യു.എ.ഇ സോണിന്റെ നേതൃത്വത്തിൽ ഉള്ള സോണൽ ക്വിസ് മത്സരവും ജൂൺ 21 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ നടത്തപ്പെട്ടു. റവ.ഫാ.തോമസ് ജോൺ മാവേലിൽ അധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ റവ.ഫാ.ജോൺ കെ.സാമുവേൽ പരിപാടി ഉദ്ഘാടനം ചെയ്തു. റവ.ഫാ.ജോയ്സൺ തോമസ്, സോണൽ സെക്രട്ടറി ശ്രീ.ജോസ് മത്തായി, ശ്രീ.തോമസ് ഡാനിയേൽ, യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ.ഷിബു മാത്യൂ, യൂണിറ്റ് സെക്രട്ടറി ശ്രീ.റിജോ ജോയ്, പ്രോഗ്രാം കൺവീനർ ശ്രീ. ബെൻസൻ ബേബി എന്നിവർ പ്രസംഗിച്ചു.

ശ്രീ.ടി.എ.ജോസഫ്, ശ്രീ.ലിങ്കൺ അലക്സ്, ശ്രീ.റ്റിജി മാർക്കോസ്, ശ്രീ.സോണി.ടി.സാമുവേൽ, ശ്രീമതി. മെറിൻ പ്രശാന്ത് തുടങ്ങിയർ സന്നിഹിതരായിര​‍ുന്ന​‍ു.

തുടർന്ന് നടന്ന പ്രസംഗ മത്സരത്തിൽ ഷാർജ് യൂത്ത് മൂവ്മെന്റ് യൂണിറ്റിലെ ശ്രീ.ഡെന്നി ബേബി ഒന്നാം സ്ഥാനവും, ദുബായ് യൂണിറ്റിലെ അഡ്വ.ജിനോ.എം.ക​‍ുര്യൻ രണ്ടാം സ്ഥാനവും റാസൽ ഖൈമ യൂണിറ്റിലെ ശ്രീമതി റീജാ ജോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.എ.ഇ സോണിന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ദിബ്ബ യൂണിറ്റും, രണ്ടാം സ്ഥാനം ഷാർജ യൂണിറ്റും മൂന്നാം സ്ഥാനം ദുബായ് യൂണിറ്റും കരസ്ഥമാക്കി.

വിജയികൾക്ക് എവറോളിംഗ് ട്രോഫിയും സർട്ടിഫിക്കേറ്റുകളും ക്യാഷ് അവാർഡും സമ്മാനിച്ചു.