പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പരിസ്ഥിതി കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം ഇന്ന് (05-06-2019) പരുമല സെമിനാരിയില്‍ നടക്കും. ദിനാഘോഷത്തിന്‍റെ ഭാഗമായി വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കര്‍മ്മപദ്ധതികള്‍, വൃക്ഷത്തൈ വിതരണം, പൊതുസമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 9 മണിക്ക് പൊതു സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്‍റ് അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
പുത്തന്‍കാവ് മെട്രോപോളിറ്റന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന “തണല്‍മരം” പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുറിയാക്കോസ്, ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പാ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, ഫാ. എം.സി. പൗലോസ്, യുവജനപ്രസ്ഥാനം കേന്ദ്ര സെക്രട്ടറി മത്തായി റ്റി. വര്‍ഗീസ്, ഡോ. ഫീലിപ്പോസ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും എന്ന് കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ കലയപുരം അറിയിച്ചു.