മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയില്‍ കൂടുകയുണ്ടായി.
മേല്‍പ്പട്ടക്കാരും, വൈദികരും, അയ്മേനികളും ഉള്‍പ്പെടെ 140-ല്‍പരം അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു.
സമുദായ വരവു ചെലവുകളുടെ 2005-2006-ലെ കണക്കുകള്‍ സഭാ സെക്രട്ടറി ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍ അവതരിപ്പിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട്, ചര്‍ച്ച് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് എന്നിവയുടെ വെളിച്ചത്തില്‍ യോഗം ചര്‍ച്ച ചെയ്ത് കണക്കുകള്‍ പാസ്സാക്കുകയുണ്ടായി.
മാനേജിംഗ് കമ്മിറ്റിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യങ്ങളെപ്പറ്റിയുള്ള 2005-06 ലെ വാര്‍ഷിക റിപ്പോര്‍ട്ടും യോഗം പാസ്സാക്കുകയുണ്ടായി.
സമുദായ വരവുചെലവുകളുടെ 2006-07 കണക്കുകള്‍ പരിശോധിക്കുന്നതിന് ശ്രീ. ഉണ്ണൂണ്ണി പോളിനെ ഓഡിറ്ററായി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു.
പരുമല സെമിനാരി വരവ്ചെലവ് 2006-2007 ലെ കണക്കുകള്‍ പരിശോധിക്കുന്നതിന് ശ്രീ. ഉണ്ണൂണ്ണി പോളിനെ ഓഡിറ്ററായി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു.
നിലവിലുള്ള മലങ്കര അസോസിയേഷന്‍റെ കാലാവധി 2007 മാര്‍ച്ച് 20-ന് തീരുന്നതിനാല്‍ പുതുതായി പള്ളി ഇടവകകളില്‍ നിന്നും തെരഞ്ഞെടുപ്പു നടത്തി പുതിയ മലങ്കര അസോസിയേഷന്‍ രൂപീകരിക്കുന്നതിനും, അസോസിയേഷന്‍റെ പ്രഥമ യോഗം 2007 മാര്‍ച്ച് 21-ാം തീയതി പരുമല സെമിനാരിയില്‍ വച്ച് നടത്തുന്നതിനും തീരുമാനിച്ചു.
പ്രസ്തുത അസോസിയേഷനില്‍ പുതുതായി മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, കൂടാതെ പുതുതായി രൂപീകരിക്കുന്ന മലങ്കര അസോസിയേഷന്‍ അംഗങ്ങളുടെ കാലാവധിക്ക് സമാനമായി, വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പുകളും നടത്തുന്നതിന് തീരുമാനിച്ചു.
(മലങ്കരസഭ മാസിക, ഡിസംബര്‍ 2006)