സമാധാന അന്തരീഷം തകർക്കരുത്: കോട്ടയം ഭദ്രാസന സെക്രട്ടറി

കോട്ടയം , മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലേക്കു കൊല്ലം പണിക്കരും വിഘടിത വിഭാഗവും നടത്തുവാൻഇരിക്കുന്ന കുരിശിന്റെ വഴി അക്രമത്തിന്റെ പാതയാണ് എന്നും ,അതിനെ മലങ്കര മക്കൾ ശക്തമായി ചെറുക്കും എന്നും ,മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷനെ കാണുവാൻ ഈ മാർഗ്ഗം അല്ല സ്വീകരിക്കേണ്ടത് എന്നും കോട്ടയം പ്രസ്സ് ക്ലബ്ബിൽ എത്തി കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി. കെ കുരിയാക്കോസ് കൊല്ലം പണിക്കരോട് പറയുകയുണ്ടായി .

ഇന്ന് കൊല്ലം പണിക്കരും വിഘടിത വിഭാഗം വൈദികരും വാർത്ത സമ്മേളനം വിളിക്കുകയുണ്ടായി അതിനെതിരെ ആണ് കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഇങ്ങനൊരു അറിയിപ്പു നേരിട്ടു കണ്ട് കൊടുത്തത്.