‘തെശ്ബുഹത്തോ 2019’

ദുബായ് :    മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ജോബ് മാർ പീലക്സിനോസ് മെത്രപ്പോലീത്തായുടെ സ്മരണാർത്ഥം ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യു.എ .ഇ യിലെ എല്ലാ ഓർത്തഡോക്സ് ഇടവകകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ആരാധനാ സംഗീത മത്സരം ‘തെശ്ബുഹത്തോ 2019’ മെയ് 3 വെള്ളി ഉച്ചക്ക് 1:30 -നു കത്തീഡ്രലിൽ നടക്കും.
മലയാളം, സുറിയാനി ഭാഷകളിലെ ഗീതങ്ങളാണ് ആലപിക്കുന്നത്.
വിവരങ്ങൾക്ക് 050 -3043637