ജർമനിയിൽ ഈസ്റ്റർ ആഘേഷിച്ചു

 

ബോൺ :ജർമ്മനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ-ബോൺ ഇടവകയിലെ വിശ്വാസികൾ അമ്പതു ദിവസത്തെ നേമ്പിനു വിരാമമിട്ടു കൊണ്ട്ട്
പ്രത്യാശയുടെയും സമാധാനത്തിൻ്റെയും ദുതുമായി സെൻ്റ് അഗസ്റ്റിനിലെ സൈലർ മ
ിഷൻ ആസ്ഥാനത്ത്  ഉയിർപ്പു പെരുന്നാൾ ആഘോഷിച്ചു.
ഓശാന മുതൽ ഉയിർപ്പു വരെയുള്ള ശുശ്രൂഷകൾക്ക് ഫാ. കോശീ വർഗീസ് കാർമികത്വം വഹിച്ചു. അൾത്താര ശൂശുഷകൾക്ക് കെ.വി തോമസ് നേതൃത്വം നൽകി.
 

 

ഏപ്രിൽ 21ന്( ഞായർ) ഉയിർപ്പു പെരുന്നാൾ ദിവസം രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരവും ഉയിർപ്പിൻ്റെ പ്രത്യേക ശുശ്രുഷകൾ, സ്ളീബാ ആഘോഷവും തുടർന്നു വിശുദ്ധ കുർബാന,
  ധുപപ്രാർത്ഥന എന്നിവ നടന്നു. ഈസ്റ്ററിനോടനുബന്ധിച്ച് കേരളതനിമയിൽ ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നു സമ്മേളനവും നടന്നു.
ഈസ്റ്റർ ആഘേഷങ്ങളിൽ പങ്കെടുക്കുവാൻ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെത്തിയിരുന്നു.
 
പീഡാനുഭവ ശുശ്രുഷകളിലും ഉയിർപ്പു പെരുന്നാൾ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമുഹത്തിനും നേതൃത്യം നൽകിയ പാരീഷ് കൗൺസിൽ അംഗങ്ങൾക്കും
ഗാനങ്ങൾ ആലപിച്ചവർക്കും, അൾത്താര ശുശ്രൂഷകർക്കും ഇടവക സെക്രട്ടറി മാത്യു കാക്കനാട്ടുപറമ്പിൽ നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോൺ കൊച്ചുകണ്ടത്തിൽ