പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കേരളത്തിലെ നിയമസഭാ സാമാജികരില്‍ തലമുതിര്‍ന്ന വ്യക്തിത്വവും, അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവും സുപ്രധാന വകുപ്പുകള്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്ത സംസ്ഥാന മന്ത്രിയും ദേശീയ രാഷ്ട്രീയത്തില്‍പ്പോലും സവിശേഷ ശ്രദ്ധ നേടിയ ശ്രേഷ്ഠ വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ശ്രീ. കെ.എം. മാണിയെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.

വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ എന്നും ശ്രദ്ധിച്ച ശ്രേഷ്ഠനായ ജനനേതാവിനെയാണ് നഷ്ടമായിരിക്കുന്നത് എന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തന്‍റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അഡ്വ. ബിജു ഉമ്മന്‍ റീത്ത് സമര്‍പ്പിച്ചു.