സുപ്രീംകോടതിവിധി മലങ്കര സഭയിലെ 1064 പള്ളികൾക്കും ബാധകമാണെന്ന കണ്ടെത്തലിനെതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
മലങ്കര സഭയിലെ 1064 പള്ളികളിലും 2017 ജൂലൈ 3 ലെ സുപ്രീംകോടതിവിധി ബാധകമാണെന്നും ഇതിനെ സംബന്ധിച്ച് മേലിൽ സിവിൽ കേസുകളുടെ ആവശ്യമില്ല എന്നും പ്രഖ്യാപിച്ച ചാത്തമറ്റം കാർമേൽ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് പള്ളിയുടെ കേരള ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി അഡ്വക്കേറ്റ് റോഷൻ ഡി അലക്സാണ്ടർ ഹാജരായി.