അഡലൈഡ് ദേവാലയത്തില്‍ പ. പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ഓസ്ട്രേലിയ: അഡലൈഡ് സെന്‍റ്. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ (പാമ്പാടി തിരുമേനി) ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 6, 7 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരവോടെ ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്കാരവും തുടര്‍ന്ന് ഗ്രിഗോറിയന്‍ വര്‍ഷിപ്പും നടത്തപ്പെടും. ഞായറാഴ്ച രാവിലെ 7.30-ന് പ്രഭാതനമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും, ആശീര്‍വാദവും, നേര്‍ച്ചവിളമ്പും നടത്തപ്പെടും.