പിറവം പഞ്ചാംഗം. PDF File
പിറവം പെരുന്നാള്‍ പട്ടിക
(രേഖപ്പെടുത്തിയിരിക്കുന്നതു പോലെ) ല്പ = തീയതി
നമ്മുടെ കര്‍ത്താവിന്‍റെയും എല്ലാ പരിശുദ്ധന്മാരുടെയും പെരുന്നാളുകള്‍ ഞങ്ങള്‍ എഴുതുവാനാരംഭിക്കുന്നു. (ഏറ്റവും മുകളില്‍ സുറിയാനിയില്‍ എഴുതിയിരിക്കുന്നതിന്‍റെ ഏകദേശ മലയാളപരിഭാഷ)
മകരം 1 ല്പ നമ്മുടെ കര്‍ത്താവിന്‍റെ സുന്നത്തിട്ടതും മാര്‍ ബസ്സെലിയൊസിന്‍റെ മാര്‍ ഗ്രീഗൊറിയൊസിന്‍റെയും പെരുന്നാള്‍
6 ല്പ നമ്മുടെ കര്‍ത്താവീശൊമിശിഹാ മാമ്മൂദിസാ മുഴുകിയ പെരുന്നാള്‍
7 ല്പ മാര്‍ യൊഹന്നാന്‍ മാമ്മദാനായുടെ പുകഴ്ചയുടെയും
15 ല്പ വിത്തുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
കുംഭം 2 ല്പ നമ്മുടെ കര്‍ത്താവിനെ ഒറശ്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
24 ല്പ മാര്‍ മത്തായ ശ്ലീഹായുടെ പെരുന്നാള്‍
മീനം 9 ല്പ 40 സഹദെന്‍മാരുടെയും പെരുന്നാള്‍
25 ല്പ കന്ന്യാസ്ത്രിയമ്മയൊട ഗൌറീയെല്‍ മാലാഖ അറിവിച്ച പെരുന്നാള്‍
മേടം 23 ം 24 ല്പ ം ഗീവര്‍ഗിസ്സ സഹദായുടെ പെരുന്നാള്‍
എടവം 1 ല്പ മാര്‍ പീലിപ്പൊസിന്‍റെയും മാര്‍ യാക്കൊയുടെയം പെരുന്നാള്‍
15 ല്പ കതിരുകള്‍ മെലുള്ള തമ്പുരാനെ പെറ്റമ്മയുടെ പെരുന്നാള്‍
മിഥുനം 5 ല്പ കന്ന്യാസ്ത്രി അമ്മയുടെ നാമത്തുമ്മെല്‍ പള്ളി പണിയപ്പെട്ട പെരുന്നാള്‍
24 ല്പ മാര്‍ യൊഹന്നന്‍ മൌദ്ദാനായുടെ പെരുന്നാള്‍
29 ല്പ മാര്‍ പത്രൊസിന്‍റെയും മാര്‍ പൌലൊസിന്‍റെയും പെരുന്നാള്‍
30 ല്പ പന്ത്രണ്ട ശ്ലീഹമ്മാരുടെയും പെരുന്നാള്‍
കര്‍ക്കടകം 3 ല്പ മാര്‍ത്തൊമ്മാശ്ലീഹായുടെ പെരുന്നാള്‍
25 ല്പ മാര്‍ യാക്കൊ ശ്ലിഹായുടെ പെരുന്നാള്‍
ചിങ്ങം 6 ല്പ താബൊറെന്ന മലയില്‍ ദൈവസുഖം വെളിച്ചമാക്കിയ പെരുന്നാള്‍
15 ല്പ കന്നിയാസിയമ്മാ ആകാശത്തിന്ന എഴുന്നെള്ളിയ പെരുന്നാള്‍
29 ല്പ മാര്‍ യൊഹന്നന്‍ മാമ്മദാനായുടെ തല കണ്ടിച്ച പെരുന്നാള്‍
കന്നിമാസം 8 ല്പ കന്നിയാസ്ത്രി അമ്മയുടെ പ്രപിയുടെ പെരുന്നാള്‍
14 ല്പ മാര്‍ സ്ലീബായുടെ പെരുന്നാള്‍
21 ല്പ മാര്‍ മത്തായി ശ്ലീഹായുടെ പെരുന്നാള്‍
29 ല്പ മാര്‍ മാര്‍ മിഖായെല്‍ മാലാഖയുടെ പെരുന്നാള്‍
തുലാം 7 ല്പ മാര്‍ സറുഗിസിന്‍റെയും മാര്‍ ബാക്കൊസിന്‍റെയും പെരുന്നാള്‍
28 ല്പ മാര്‍ ശെമഒന്‍റെയും മാര്‍ യുദായുടെയും പെരുന്നാള്‍
വൃശ്ചിക 1 ശുദ്ധമാകപ്പെട്ടവരെല്ലവരുടെയും പെരുന്നാള്‍
2 ല്പ മരിക്കപ്പെട്ട വിസ്വാസകാറരായവരെല്ലാവരുടെയും പെരുന്നാള്‍
21 ല്പ അന്നാ ഉമ്മാ കന്ന്യാസ്ത്രിയമ്മെ ഒറല്ലെം പള്ളിയില്‍ കാഴ്ച വച്ച പെരുന്നാള്‍
30 ല്പ അന്ത്രയൊസ ശ്ലീഹായുടെ പെരുന്നാള്‍
ധനുവം 8 തമ്പുരാനെ പെറ്റമ്മയെ ഗര്‍ഭനിച്ച പെരുന്നാള്‍
18 ല്പ ആദമ്പമലയില്‍ സ്ലീബ കണ്ടെത്തിയ പെരുന്നാള്‍
21 ല്പ ഉറഹായുടെ പള്ളിയില്‍ മാര്‍ തൊമ്മാ ശ്ലീഹാ കവറടങ്ങിയ ഗൊഴിപ്പിനുടെ പെരുന്നാള്‍
25 ല്പ നമ്മുടെ കര്‍ത്താവിന്‍റെ പ്രപിയുടെ പെരുന്നാള്‍
26 ല്പ കന്നിയാസ്ത്രി അമ്മയുടെയും എസ്തപാനൊസ്സ സഹദായുടെയും പെരുന്നാള്‍
27 ല്പ യൊഹന്നാന്‍ ഏവന്‍ഗെലിസ്തായുടെയും ഹെറൊദൊസു കൊല്ലിച്ച പൈതങ്ങളുടെയും പെരുന്നാള്‍