ഫാ. ടൈറ്റസ്‌ ജോണിനു സ്വീകരണം നൽകി

കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസന മർത്തമറിയം സമാജം വൈസ്‌ പ്രസിഡണ്ടും, ശാലോം ടി.വി.യുടെ ദിവ്യസന്ദേശം പ്രൊഡ്യൂസറും, അനുഗഹീത വാഗ്മിയുമായ ഫാ. ടൈറ്റസ്‌ ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു.

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച്‌ നടത്തുന്ന കൺവൻഷനും, ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന്‌, ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, ഇടവക സെക്രട്ടറി ദീപക്‌ അലക്സ്‌ പണിക്കർ, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ അംഗങ്ങൾ എന്നിവർ ചേർന്ന്‌ കുവൈറ്റ്‌ വിമാന ത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി.

പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ ഏപ്രിൽ 1-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 2, 3, 4 തീയതികളിൽ അബ്ബാസിയ സെന്റ്‌ ജോൺസ്‌ മാർത്തോമാ ഹാളിലും വൈകിട്ട്‌ 7 മണി മുതൽ കൺവൻഷനും, ധ്യാനയോഗവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ 55569067 / 65071602 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്‌.