ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയാഴ്ചയും ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പ് നടത്തുവാനുള്ള സംസ്ഥാന ഹയര്‍സെക്കണ്ടറി ഡയറക്ട്രേറ്റിന്‍റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും, ആയത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്, അതിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ശക്തമായി പ്രതിഷേധിക്കുന്നു.
ഈ ദിവസങ്ങളില്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നുള്ള ഉത്തരവും ഇതിന്‍റെ പ്രകടമായ ഉദാഹരണമാണ്. ഈ ദിവസങ്ങളിലെ മൂല്യനിര്‍ണ്ണയക്യാമ്പുകള്‍ മറ്റു ദിവസങ്ങളിലേക്ക് മാറ്റിവെക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ബന്ധപ്പെട്ട അധികാരികളോടെ ആവശ്യപ്പെടുന്നു.
അഡ്വ. ബിജു ഉമ്മന്‍
അസോസിയേഷന്‍ സെക്രട്ടറി