മലങ്കര ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത റോമിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാ പിതാക്കന്മാരെ സന്ദർശിച്ചു കൂടിക്കാഴ്ച നടത്തി. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ അഭിവന്ദ്യ ബർനബാ മെത്രാപോലിത്ത, അർമേനിയൻ അപ്പോസ്റ്റോലിക് ആർച്ച്ബിഷപ്പ് അഭിവന്ദ്യ ഖജഗ് ബാർസാമിയൻ, എന്നിവരെ റോമിലുള്ള ഭദ്രാസന കേന്ദ്രങ്ങളിൽ സന്ദർശിച്ച അഭിവന്ദ്യ മാർ സെറാഫിമിന് ഊഷ്മളായ സ്വീകരണമാണ് ഇരു സഭാപിതാക്കന്മാരും ഒരുക്കിയത്. പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി കഴിഞ്ഞ വർഷങ്ങളിൽ ഇരു സഭകളും സന്ദർശിച്ചതും മലങ്കര ഓർത്തഡോക്സ് സഭയുമായുള്ള അർമേനിയൻ, കോപ്റ്റിക് സഭകൾക്കുള്ള ഊഷ്മള ബന്ധങ്ങളും കൂടികാഴ്ചകളിൽ ഇരു സഭാപിതാക്കന്മാരും അനുസ്മരിച്ചു.