ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനിൽ മാർപാപ്പയെ സന്ദർശിച്ചു

മലങ്കര ഓർത്തഡോക്സ്‌ സഭ ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ബാംഗ്ലൂർ ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങളെ പറ്റി ചോദിച്ചറിഞ്ഞ മാർപാപ്പ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവയുമുള്ള സൗഹൃദ ബന്ധത്തെ അനുസ്‍മരിക്കുകയും മലങ്കര സഭയുടെ എക്യൂമെനിക്കൽ ബന്ധങ്ങളെയും സാമൂഹ്യസേവന രംഗങ്ങളിലെ ഇടപെടലുകളെയും പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. ഭാരതത്തിന്റെ സംസ്കാരിക പൈതൃകവും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ലോകത്തിനു തന്നെ
മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സൗഹൃദ സന്ദർശനത്തിന്റെ ഓർമക്കായി മെത്രപൊലീത്ത, മാർപാപ്പക്ക് ആറന്മുള കണ്ണാടി സമ്മാനിച്ചു. പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിന്റെ ഭാഗമായിട്ടാണ് മാർ സെറാഫിം മെത്രാപ്പോലീത്ത വത്തിക്കാനിൽ എത്തിയത്.