മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ കൺവൻഷൻ ഏപ്രിൽ 1 മുതൽ

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യപ്രസ്ത്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കൺവൻഷനും ധ്യാനയോഗവും നടത്തപ്പെടുന്നു.

 പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ ഏപ്രിൽ 1-ന്‌ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിലും, 2, 3, 4 തീയതികളിൽ അബ്ബാസിയ സെന്റ് ജോൺസ് മാർത്തോമാ ഹാളിലും വൈകിട്ട് 7 മണി മുതൽ കൺവൻഷനും, ധ്യാനയോഗവും നടക്കും.

 കൺവൻഷനും ധ

്യാനയോഗത്തിനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസന മർത്തമറിയം സമാജം വൈസ് പ്രസിഡണ്ട്, ശാലോം ടി.വി.യുടെ ദിവ്യസന്ദേശം പ്രൊഡ്യൂസർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഫാ. ടൈറ്റസ് ജോൺ നേതൃത്വം നൽകും.