കെ. ഐ .ഫിലിപ്പ് റമ്പാനെ ‘സഭാ മിഷനറി ജ്യോതിസ്‌ ‘എന്ന് നാമകരണം നൽകി ആദരിച്ചു

യാച്ചാരം ബാലഗ്രാം ഡയറക്ടർ കെ. ഐ .ഫിലിപ്പ് റമ്പാനെ ‘സഭാ മിഷനറി ജ്യോതിസ്‌ ‘എന്ന് നാമകരണം നൽകി ആദരിച്ചു

യാച്ചാരം ബാലഗ്രാമിന്റെ വാര്ഷികത്തോടനുബബന്ധിച്ചു വി. കുർബാനയ്ക്കു ശേഷം നടന്ന പൊതു സമ്മേളനത്തിൽ പ. കാതോലിക്കാ ബാവായാണ് പ്രഖ്യാപനം നടത്തിയത്. ബാലഗ്രാമിനോട് ചേർന്നു പ്രവർത്തിക്കുന്ന സെന്റ്. ഗ്രിഗോറിയോസ് സ്കൂളിനു വേണ്ടി നിർമ്മിച്ച ഗീവര്ഗീസ്‌ മാർ ഒസ്താത്തിയോസ് ജൻമ ശതാബ്‌ദി കെട്ടിട സമുച്ചയ ഉത്ഘാടനവും പ. ബാവ നിർവഹിച്ചു.

കാലം ചെയ്‌ത ഒസ്താത്തിയോസ് തിരുമേനിയുടെ കാഴ്ച്ചപ്പാടുകളെയും പ്രവർത്തനങ്ങളയും ബാവ തിരുമേനി പ്രകീർത്തിച്ചു. ഫിലിപ്പ് റമ്പാച്ചന്‍ ഇനിയും ‘സഭാ മിഷനറി ജ്യോതിസ്‌’ എന്ന പേരില്‍ അറിയപ്പെടും എന്ന പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രഖ്യാപനം വലിയ കരഘോഷത്തോടെയാണ് വിശ്വാസികള്‍ സ്വീകരിച്ചത്.