സാമൂഹ്യപ്രവർത്തക ദയാബായിക്ക് സ്വീകരണം നല്‍കി

 മനാമ: നിരാലംബരുടെ ആശ്രയവും സാമൂഹ്യപ്രവർത്തകയും കാസർകോട് ജില്ലയിലെ എൻറ്റോസൾഫാൻ മൂലം ദുരിതയാതന അനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വ ജീവിതം ഉഴിഞ്ഞ്‌ വച്ച് പ്രവര്‍ത്തിക്കുന്ന ദയാബായിക്ക് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സ്വീകരണം നല്‍കി. വെള്ളിയാഴച്ച വി. കുര്‍ബ്ബാനാനന്തരം കൂടിയ പൊതു സമ്മേളനത്തിന്‌ ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പാലാ സ്വദേശിനിയായ മേഴ്സി മാത്യൂ എന്ന പെണ്‍കുട്ടി ഇന്ന്‍ ലോകമറിയുന്ന ദയാബായി ആയതിന്റെ ചരിത്രങ്ങള്‍ ഇടവകയിലെ സീനിയര്‍ അംഗം സോമന്‍ ബേബി അവതരിപ്പിച്ചു. സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീമതി ദയാബായിക്ക് കത്തീഡ്രലിന്റെ ഉപഹാരവും നല്‍കി. മറുപടി പ്രസംഗത്തില്‍ ഓര്‍ത്തഡോക്സ് സഭയോടും ബഹറിന്‍ ദേവാലയത്തിനോടും ഉള്ള നന്ദി അറിയിച്ചു.