കാതോലിക്കാദിന കവര്‍ വിതരണ സമ്മേളനവും വൈദിക യോഗവും


റാന്നി : 2019 ഏപ്രില്‍ 7-ന് നടക്കുന്ന സഭാദിനത്തോടനുബന്ധിച്ചുളള നിലയ്ക്കല്‍ ഭദ്രാസനത്തിലെ കാതോലിക്കാദിന പിരിവിന്‍റെ കവര്‍ വിതരണ സമ്മേളനം മാര്‍ച്ച് 1-ന് വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍റര്‍ ചാപ്പലില്‍ വച്ച് നടത്തപ്പെടും. തുടര്‍ന്ന് 4 മണി മുതല്‍ ഭദ്രാസന വൈദിക യോഗവും ചാപ്പലില്‍ വച്ച് നടക്കുമെന്ന് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അറിയിച്ചു.