നോർത്താംപ്ടൻ പള്ളിയിൽ പ. വട്ടശ്ശേരിൽ തിരുമേനിയുടെ 85 -ത് ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22 ,23 തീയതികളിൽ
ലണ്ടൻ:മലങ്കര (ഇന്ത്യൻ) ഓർത്തഡോൿസ് സുറിയാനി സഭ uk -യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ uk – നോർത്താംപ്ടൻ st: Dionysius പള്ളിയുടെ കാവൽ പിതാവും, മലങ്കര ഓർത്തഡോൿസ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ st:Geevarghese Mar Dionysius അഥവാ സഭാ ഭാസുരൻ വട്ടശ്ശേരിൽ തിരുമേനിയുടെ 85 -ത് ഓർമ്മ പെരുന്നാൾ ഫെബ്രുവരി 22 ,23 (വെള്ളി , ശനി ) തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു .
22 – വെളളിയാഴ്ച 6.30 പി.എം. ന് സന്ധ്യ നമസ്ക്കാരം , പെരുന്നാൾ കൊടിയേറ്റ് , ധ്യാനപ്രസഗം എന്നിവയും –
23 – ശനി രാവിലെ 8 .30 നു പ്രഭാത നമസ്ക്കാരത്തെ തുടർന്ന് വിശുദ്ധ : കുർബാനയ്ക്കു മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ uk – Europe & Africa ഭദ്രാസന കൗൺസിലഗം റവ .ഫാ .മാത്യൂസ് കുര്യാക്കോസ് മുഖ്യ കാർമീകത്വം വഹിക്കും .തുടർന്ന് ധൂപപ്രാത്ഥന , റാസ , ആശിർവാദം , കൈമുത്തു , കൊടിയിറക്ക് , ചാരിറ്റി വിതരണം , ലേലം , സ്നേഹവിരുന്ന് എന്നിവയോടു കൂടി സമാപിക്കുന്ന പരിശുദ്ധന്റ ഓർമ്മ പെരുന്നാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി റവ .ഫാ .മാത്യു എബ്രഹാം പാലത്തിങ്കൽ , പെരുന്നാൾ കമ്മറ്റി ജനറൽ കൺവീനർ അരൂൺ എബ്രഹാം എന്നിവർ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് …..
ബേബി എബ്രഹാം (ട്രസ്റ്റി- -07835378066 ),
ബിജു ഐസക് ( സെക്രട്ടറി -07961210315) .
St : Miachel Church ,
Perry Street ,
NN14HL .
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.